Newsskerala

മരുന്ന് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് മൊബൈൽ ഫോണും പണവും തട്ടിയെടുത്തു, പ്രതി പിടിയിൽ

തൃശൂർ : മരുന്ന് ഫോണിലൂടെ ബുക്ക് ചെയ്ത് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് വിശ്വാസം നേടിയ ശേഷം പരാതിക്കാരന്റെ മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ ജോബിൻ ജോസ് (33) ആണ് അറസ്റ്റിൽ തൃശ്ശൂർ ദിവാൻജിമൂല ജങ്ഷന് സമീപം അമ്മു റീജൻസി ഹോട്ടലിന്റെ പരിസരത്താണ് സംഭവം നടന്നത്‌. മരുന്ന് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് പരാതിക്കാരനെ സമീപിച്ച പ്രതി, പരാതിക്കാരന്റെ ഏകദേശം 10,000 രൂപ വിലവരുന്ന റെഡ്മി മൊബൈൽ ഫോണും 650 രൂപയും തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *