Newsskerala

തൃശൂരില്‍ ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാര്‍ലറിന്റെയും മറവില്‍ ലഹരിമരുന്ന് വില്‍പന; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാര്‍ലറിന്റെയും മറവില്‍ ലഹരിമരുന്ന് വില്‍പന നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പഴുവില്‍ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കല്‍ വീട്ടില്‍ ശരത് കുമാര്‍ (33) ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടില്‍ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്. വലപ്പാട് പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ കഴിഞ്ഞ മാര്‍ച്ച് 23-ന് കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ നിന്നും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും വലപ്പാട് പൊലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് രണ്ട് കിലോഗ്രാം ഹാഷിഷ് ഓയില്‍, മയക്കുമരുന്ന് വില്‍പന നടത്തി പിടിയിലായത്. അനധികൃതമായി സമ്പാദിച്ച 90,500 രൂപ, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍ എന്നിവ സഹിതം അന്ന് അറസ്റ്റിലായത്. ഈ കേസില്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ ശ്രീലക്ഷ്മിക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കിയിരുന്നത് ശരത് കുമാര്‍ ആണെന്നും ശരത് കുമാറിനും ചില ദിവസങ്ങളില്‍ ശ്രീലക്ഷ്മിക്കും ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കിയിരുന്നത് വൈശാഖണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും പിടികൂടിയത്

Leave a Comment

Your email address will not be published. Required fields are marked *