ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ വിശ്വാസ് കുമാര്‍ രമേഷ് (45) ആണ് രക്ഷപ്പെട്ടത്. സഹോദരനായ അജയ്കുമാര്‍ രമേഷും വിമാനത്തില്‍ ഒപ്പം ഉണ്ടായിരുന്നു.
എ 11 സീറ്റിലാണ് വിശ്വാസ് കുമാര്‍ ഇരുന്നിരുന്നത്. ബി 11 സീറ്റിലാണ് അജയ്കുമാര്‍ ഉണ്ടായിരുന്നത്. അജയ്കുമാറിനെ കണ്ടെത്തിയിട്ടില്ല. വിശ്വാസ് കുമാറിന് കാര്യമായ പരിക്കില്ല. വിശ്വാസ് കുമാര്‍ വിമാനത്തില്‍ നിന്ന്് തെറിച്ചു വീഴുകയായിരുന്നു.
പത്തനംതിട്ട സ്വദേശിനി രഞ്ജിതയാണ് ദുരന്തത്തില്‍ മരിച്ച മലയാളി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ 1 കോടി ധനസഹായം പ്രഖ്യപിച്ചു.
അഹമ്മദാബാദ് വിമാനദുരന്തം: ഒരാള്‍ രക്ഷപ്പെട്ടു
