Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സമരമുഖത്തെ ശക്തനായ യൂത്ത് കോൺഗ്രസ് പോരാളി കെ.എസ് അരുൺ പടിയിറങ്ങി

ഇടുക്കി: കെ.എസ്. അരുൺ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. അരുൺ പ്രസിഡന്റ് സ്ഥാനം വഹിച്ച ഒരു വർഷക്കാലം നിരവധി സമരങ്ങളാണ് ജില്ലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയത്. ഒരു വർഷം മുൻപ് മുകേഷ് മോഹൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വച്ചതോടെയാണ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിയിരുന്ന കെ.എസ്. അരുൺ ഇടുക്കി യുടെ അമരക്കാരനായത്. കാർഷിക മേഖലയുടെ പ്രശ്നങ്ങൾ അടക്കം ജനജീവിതം ദുസഹമാക്കുന്ന ഘട്ടങ്ങളിലെല്ലാം ഇദ്ദേഹം സമര മുഖത്ത് യുവാക്കളെ അണിനിരത്തി. ബഫർ സോൺ വിഷയത്തിൽ പൂപ്പാറയിൽ 72 മണിക്കൂർ ഉപവാസം നടത്തിയ അരുണിന്റെ സമരം പിന്നീട് കോൺഗ്രസ് ഏറ്റെടുത്തു. കർഷകർക്ക് ഭീഷണിയായി അരിക്കൊമ്പൻ എന്നു പേരിട്ട കാട്ടാന നാശം വിതച്ച ഘട്ടത്തിലും യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങി.

അരിക്കൊമ്പനെ മയക്കു വെടി വച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ അരുൺ എട്ടു ദിവസം പൂപ്പാറയിൽ നിരാഹാരമനുഷ്ടിച്ചു. പിന്നീട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ സമരം തുടർന്നു. പി.എസ്‌.സി നിയമന തട്ടിപ്പിനെതിരെ കട്ടപ്പന ഡിവൈ.എസ്.പി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പോലീസ് മർദ്ദനത്തിനിരയായ അരുണിനെ ഏഴു ദിവസം ജയിലിൽ അടച്ചെങ്കിലും സമരവീര്യം ചോർന്നില്ല.

ഒരു മാസം മുൻപ് ചേറ്റുകുഴിയിൽ അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയും പോലീസ് മർദ്ദനത്തിൽ അരുണിന് സാരമായി പരുക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ പിന്നീട് സ്ഥലം മാറ്റി. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് അരുണിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ നൈറ്റ് മാർച്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏലം വിലയിടിവിനെതിരെ പുറ്റടി സ്‌പെെസസ് പാർക്കിന് മുൻപിലും അരുൺ സമരം നടത്തി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലേക്ക് കോൺഗ്രസ് പരിഗണിച്ച പേരുകളിലൊന്ന് അധ്യാപകൻ കൂടിയായ അരുണിന്റേതായിരുന്നു. പി.ടി തോമസ് വിഭാഗത്തിന്റെ പ്രതിനിധിയാണെങ്കിലും ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തകരെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിൽ അരുണിന് ജില്ലാ അധ്യക്ഷസ്ഥാനം കൈമാറാൻ കഴിയുമെന്ന് അണികളും സുഹൃത്തുക്കളും പറയുന്നു. ഞായറാഴ്ച ചെറുതാേണിയിൽ നടന്ന ചടങ്ങിൽ പുതിയ ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യക്ക് തന്റെ ചുമതല അരുൺ കൈമാറി. എൻ.ആർ സിറ്റി സ്കൂളിലെ അധ്യാപകൻ കൂടിയാണ് കെ.എസ് അരുൺ.

Leave a Comment

Your email address will not be published. Required fields are marked *