വടക്കാഞ്ചേരി : വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ലെങ്കില്‍ ചരിത്ര പ്രസിദ്ധമായ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം ചടങ്ങ് മാത്രമായി ആഘോഷിക്കും. ഇന്ന് വൈകീട്ട് ചേര്‍ന്ന ഉത്രാളിക്കാവ് പൂരം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് വെടിക്കെട്ടില്ലെങ്കില്‍ പ്രതിഷേധസൂചകമായി പൂരം ചടങ്ങ് മാത്രമാക്കി ആഘോഷിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പറപ്പുറപ്പാടിനും വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലായിരുന്നു. ഞായറാഴ്ച നടത്തുന്ന സാമ്പിള്‍ വെടിക്കെട്ടിനും, ചൊവ്വാഴ്ച ഉത്രാളിക്കാവ് പൂരത്തിനും വെടിക്കെട്ടിന് അനുമതി കിട്ടിയില്ലെങ്കില്‍ വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂര്‍ വിഭാഗങ്ങള്‍ പൂരം ചടങ്ങ് മാത്രമാക്കും.