സൗത്ത് ആഫ്രിക്കയെ അമ്പരപ്പിച്ച തന്ത്രങ്ങൾ; അത്ഭുതവിജയം
കൊച്ചി: ഏകദിന ലോകകപ്പ് ഫൈനൽ ആവർത്തിച്ചില്ല. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞ് ഇന്ത്യ ബാർബഡോസിൽ നടന്ന ലോകകപ്പ് ഫൈനലിൽ സൗത്ത് ആഫ്രിക്കയെ അമ്പരപ്പിച്ച് ചരിത്രത്തിലെ അവരുടെ രണ്ടാം T-20 ലോകകപ്പ് ഉയർത്തി.
സ്പിന്നർമാരെ എടുത്തിട്ടടിച്ച ഹെൻറിച്ച് കാൾസൺണും കൂട്ടിന് മില്ലറും ബാറ്റ് ചെയ്യുമ്പോൾ സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടി ഇരുന്നത് 30 ബോളുകളിൽ 30 റൺസ് മാത്രം. ജസ് പ്രീത് ബുംറയുടെ അത്ഭുത ബൗളിങ്ങും സ്പിന്നർമാരെ പിൻവലിച്ച് വിക്കറ്റ് കീപ്പർ റിഷബ് പന്തിന് ചികിത്സ തേടിയ ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ഇടവേളയ്ക്കു ശേഷം ആദ്യപന്തിയിൽ തന്നെ ഹാർദിക് പാണ്ടെയുടെ സ്ല്ലോ ബോളിൽ ഇന്ത്യയിൽനിന്ന് വിജയം പിടിച്ചു വാങ്ങാൻ നിന്ന കാൽസന്റെ വിക്കറ്റ് എടുത്തു ഏവരെയും ഞെട്ടിച്ച് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവ്.
വിരാട് കോലി മാൻ ഓഫ് ദ മാച്ചും ബുംറ മാൻ ഓഫ് ദ സീരീസുമായി തിരഞ്ഞെടുക്കപ്പെട്ടു. പാണ്ടെ എറിഞ്ഞ അവസാന ഓവറിൽ മിഡ് ഓഫിൽ ബൗണ്ടറി ലൈനിൽ സൂര്യകുമാർ യാദവ് എടുത്ത മാന്ത്രിക കാച്ച് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി മാറി. ടി-20 ലോക കപ്പ് ടൂർണമെന്റിൽ തോൽവിയറിയാതെ ചാമ്പ്യൻമാരാക്കുന്ന ആദ്യ ടീമായി ഇന്ത്യ.
ഇത് തൻ്റെ അവസാന T-20 ലോകകപ്പ് ആണെന്ന് കിരീടവിജയത്തിനുശേഷം വിരാട് കോലി പറഞ്ഞു. വിടവാങ്ങുന്ന കോച്ച് രാഹുൽ ദ്രാവിഡിന് നൽകുവാൻ ഇന്ത്യൻ ടീമിനെ ഇതിലും നല്ല ഒരു യാത്രയയപ്പ് സമ്മാനവുമില്ല. വിജയത്തിനുശേഷം സന്തോഷ കണ്ണീരൊഴുക്കി ക്യാപ്റ്റൻ രോഹിത് ശർമയും ഹാർദിക് പാണ്ടെയും.
1983ല് കപിൽ ദേവിൻ്റെയും, 2011 ൽ എം എസ് ധോണിയുടെ നേതൃത്വത്തിൽ ഏകദിന ലോകകപ്പുകൾ ഇന്ത്യ നേടി. 2007 T-20 ലോകകപ്പ് വിജയവും ധോണിയുടെ ക്യാപ്റ്റൻസിയിൽ ആയിരുന്നു. ലോകകപ്പ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻമാരുടെ നിരയിലേക്ക് രോഹിത് ശർമയും എത്തിയിരിക്കുന്നു.