Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ഹരാരെ:  സിംബാബ്‌വേയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. 100 റണ്‍സിനാണ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയം. 412 എന്ന ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 311 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയുടെ ആറാം ലോക കിരീടമാണിത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.

ഇംഗ്ലണ്ടിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയ കാലെബിന്റെ പ്രകടനം വിഫലമായി. 115 റണ്‍സെടുത്ത് അവസാന വിക്കറ്റായാണ് കാലെബ് പുറത്തായത്. 69 പന്തില്‍ നിന്ന് 9 ഫോറും 7 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ബെന്‍ ഡാവ്കിന്‍സാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ആര്‍എസ് അംബരീഷ് മൂന്ന് വിക്കറ്റും ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ഇംഗ്ലീഷ് ബൗളര്‍മാരെ അടിച്ചുപരത്തി ഇന്ത്യയ്ക്കായി 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്റെ പ്രകടനം ഇന്ത്യയ്ക്ക് വന്‍ ആത്മവിശ്വാസമാണ് നല്‍കിയത്. അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരന്‍ മടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടി.

Leave a Comment

Your email address will not be published. Required fields are marked *