തൃശ്ശൂര്‍ : ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഏകീകരണത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍ അനുഭവിക്കുന്ന ജോലിഭാരവും സങ്കീര്‍ണ്ണമായ സര്‍വ്വീസ് പ്രശ്‌നങ്ങളും പരിഹരിക്കണമന്നാവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആര്‍.ഹരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് വി.എച്ച് ബാലമുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ.എം നൗഷാദ്,എല്‍.എസ്.ജി എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് പി.ജി അനില്‍ കുമാര്‍,ജില്ലാ ട്രഷറര്‍ വി.ആര്‍ സുജീഷ് കുമാര്‍,ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി വിജി മോള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
