കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പണവും സ്വാധീനവും കൊണ്ട് വിധി അട്ടിമറിക്കുകയായിരുന്നു എന്ന് പരാതിക്കാരിയായ കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചു പ്രതിഷേധങ്ങളില്‍ പങ്കെടുത്ത സിസ്റ്റര്‍ അനുപമ. പരാതിക്കാരിയായ കന്യാസ്ത്രീ താമസിച്ചിരുന്ന കുറവിലങ്ങാട് കോണ്‍വെന്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുപമ. വിധി അവിശ്വസനീയമാണ്. കന്യാസ്ത്രീക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
Photo Credit: Facebook