തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ പൂരപ്പന്തലുകള്‍ക്ക് കാല്‍നാട്ടി. തിരുവമ്പാടി വിഭാഗത്തിന്റെ നടുവിലാല്‍, നായ്ക്കനാല്‍ എന്നിവിടങ്ങളിലെ പന്തലുകള്‍ക്കാണ് ഇന്ന് രാവിലെ തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ കാല്‍നാട്ടിയത്. മന്ത്രി കെ.രാജന്‍, ടി.എന്‍.പ്രതാപന്‍..എം.പി, പി.ബാലചന്ദ്രന്‍ എം.എല്‍.എ, വി.എസ്.സുനില്‍കുമാര്‍, തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ ഡോ.സുന്ദര്‍മേനോന്‍, കെ.ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഈ മാസം 30നാണ് തൃശൂര്‍ പൂരം. ഏപ്രില്‍ 28 സാമ്പിള്‍ വെടിക്കെട്ടിന് മുന്‍പ് പൂരപ്പന്തലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.