പുലിക്കളി ആസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാബ്ലോയിൽ ഒന്നാം സ്ഥാനം അയ്യന്തോളിനാണ്. കാനാട്ടുകരക്ക് രണ്ടാം സ്ഥാനവും ശക്തൻദേശം മൂന്നാം സ്ഥാനവും നേടി.
തൃശൂർ: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം തൃശ്ശൂരിൽ നടന്ന ആവേശം നിറഞ്ഞ പുലിക്കളിയിൽ ഒന്നാം സ്ഥാനം നേടി കാനാട്ടുകര. തികഞ്ഞ അച്ചടക്കത്തോടെ പുലിക്കളി നടത്തിയതിനും കാനാട്ടുകരയ്ക്ക് തന്നെയാണ് ഒന്നാം സമ്മാനം. പുലിക്കളിയിൽ രണ്ടാം സ്ഥാനം വിയ്യൂർ സെൻററിനും, മൂന്നാം സ്ഥാനം അയ്യന്തോളിനുമാണ്.
പുലി വേഷത്തിനും പുലിക്കൊട്ടിനും വിയ്യൂർ സെൻററർ ഒന്നാം സ്ഥാനം നേടി. ചമയ പ്രദർശനത്തിന് വിയ്യൂർ സെൻറർ ഒന്നാം സ്ഥാനവും, അയ്യന്തോളും കാനാട്ടുകരയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുലിവണ്ടിക്ക് അയ്യന്തോളിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം കാനാട്ടുകരയ്ക്കാണ്.
പുലിക്കളി ആസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാബ്ലോയിൽ ഒന്നാം സ്ഥാനം അയ്യന്തോളിനാണ്. കാനാട്ടുകരക്ക് രണ്ടാം സ്ഥാനവും ശക്തൻദേശം മൂന്നാം സ്ഥാനവും നേടി.എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ഔദ്യോഗിക ദുഃഖാചരണം ഉള്ളതിനാൽ മുൻമേയർ അജിത ജയരാജനാണ് സമ്മാനദാനം നിർവഹിച്ചത്.