#wathcNKvideo here
തൃശൂർ: കെ – റെയിൽ അനുകൂല ബോധവൽക്കരണ പരിപാടിക്ക് കുന്നംകുളത്തിനടുത്ത് കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ അയിനൂരിൽ എത്തിയ മുൻ മന്ത്രി എ.സി മെയ്തീന് വീട്ടമ്മ ഉൾപ്പെടെയുള്ളവരിൽ നിന്ന് നേരിടേണ്ടി വന്നത് ശക്തമായ എതിർപ്പ്.കൃത്യമായ നഷ്ടപരിഹാരം ലഭിക്കും എന്ന് പറഞ്ഞപ്പോൾ അതിനെക്കുറിച്ച് ഒരു വ്യക്തതയും ഇല്ലെന്ന് വീട്ടുകാർ മൊയ്തീനോട് പറഞ്ഞു.
ശക്തമായ ഭാഷയിൽ സംസാരിച്ച വീട്ടുകാരോട് തന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കേണ്ട എന്നായി അപ്പോൾ മൊയ്തീൻ. വീഡിയോ എടുക്കുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അയൽപക്കത്തെ വീടുകൾ സന്ദർശിച്ചപ്പോഴും വീഡിയോ എടുത്തല്ലോ എന്നു ഇതിൽ ഒളിച്ചുവെക്കാൻ എന്തിരിക്കുന്നു എന്ന് ചോദിച്ചപ്പോൾ വീഡിയോ എടുക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നായി മൊയ്തീൻ.
സർവ്വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാൻ തന്നെയാണെന്നും പദ്ധതി നടപ്പാക്കുമെന്നും മൊയ്തീൻ പറഞ്ഞു.അപ്പോഴാണ് ജീവൻ കൊടുക്കേണ്ടി വന്നാലും കെ-റെയിൽ പദ്ധതി തടയുമെന്ന ശക്തമായ നിലപാട് മന്ത്രിയോട് ഗൃഹനാഥൻ പറഞ്ഞത്. പ്രദേശത്തെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരോടൊപ്പമായിരുന്നു മുൻമന്ത്രിയുടെ ബോധവൽക്കരണ പരിപാടി.