തൃശൂര്‍: നഗരത്തിലെ ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലഗുണനിലവാര പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. എം.എല്‍.എ. പി.ബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലാബില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന സൗജന്യമാണ്.കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയുടെയും, പരിഹാര പ്രവര്‍ത്തനങ്ങളുടെയും ആവശ്യകത സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടുകൂടി സംസ്ഥാന ഭൂജല വകുപ്പ് തൃശൂര്‍ ജില്ലയില്‍ അനുവദിച്ച ജല ഗുണനിലവാര പരിശോധനാ ലാബാണിത്. മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാബ് തുടങ്ങിയത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ കെമിസ്റ്റ് സുരേഷ്‌കുമാര്‍.എം പദ്ധതി വിശദീകരണം നടത്തി.
സീനിയര്‍ ഹൈഡ്രോളജിസ്റ്റ് ഡോ. സന്തോഷ് , തൃശ്ശൂര്‍ ഈസ്റ്റ് എ.ഇ.ഒ. പി.എം ബാലകൃഷ്ണന്‍, പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഹ്ന ഹബീബ്, ഹെഡ്മിസ്ട്രസ് ബിന്ദു കെ.പി. പി.ടി.എ. വൈസ് പ്രസിഡന്റ് സി.വി. ജോസുട്ടി ജനുവിന്‍.പി.എസ, നിമ്മി ടി.ജി, പ്രീതി.ഇ, സരള കെ.വി., ഷിജി വര്‍ഗ്ഗീസ് സി എന്നിവര്‍ പ്രസംഗിച്ചു.