Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് തൃശൂരില്‍ ശക്തന്റെ പ്രതിമ തകര്‍ന്നു, മൂന്ന് പേര്‍ക്ക് പരിക്ക്

തൃശൂര്‍:  നഗരത്തിലെ ശക്തന്‍ തമ്പുരാന്റെ പ്രതിമ കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസിടിച്ച് തകര്‍ന്നു. ഇന്ന് വെളുപ്പിനായിരുന്നു അപകടം.
മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസാണ് നിയന്ത്രണം വിട്ട് പ്രതിമ ഇടിച്ചിട്ടത്.  
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 2020-ല്‍ സ്ഥാപിച്ച പ്രതിമാണ് തകര്‍ന്നത്. അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കുമെന്ന് മേയര്‍ എം.കെ വര്‍ഗീസ് അറിയിച്ചു.

ശക്തന്‍ തമ്പുരാന്റെ പ്രതിമ അടിയന്തരമായി പുനര്‍നിര്‍മ്മിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു. പ്രതിമ നിര്‍മ്മാണത്തിന്റെ ചിലവ് ഗതാഗതവകുപ്പ് വഹിക്കും. ഇക്കാര്യം മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അറിയിച്ചതായും മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ വകുപ്പ്തല അന്വേഷണം നടത്തുമെന്നും, കര്‍ശന നടപടിയുണ്ടാകുമെന്നും ഗതാഗതമന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി രാജന്‍ അറിയിച്ചു.


Leave a Comment

Your email address will not be published. Required fields are marked *