Newsskerala

കെ.മുരളീധരന്റെ തോല്‍വി: തൊപ്പി തെറിക്കും മുന്‍പേ ജോസ് വള്ളൂര്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞേക്കും

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്റെ വന്‍ തോല്‍വിക്ക് പിന്നാലെ തൃശൂര്‍ ഡി.സി.സിയില്‍ ശുദ്ധികലശത്തിന് നീക്കം. കെ.മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂര്‍ ഡി.സി.സിയില്‍ നേതാക്കള്‍ തമ്മില്‍ നടന്ന തമ്മിലടിയും, പോസ്റ്റര്‍ യുദ്ധവും കെ.പി.സി.സി നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്്.
കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ചായിരുന്നു കെ.മുരളീധരന്റെ അനുയായികളും ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂരിനെ പിന്തുണക്കുന്നവരും തമ്മില്‍ത്തല്ലിയത്.  ഡി.സി.സി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ പരാതിയില്‍ ജോസ് വള്ളൂര്‍ അടക്കം ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തതും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.
അടുത്ത ദിവസം തന്നെ തൃശൂര്‍ ഡി.സി.സിയില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. നടപടിക്ക്് മുന്‍പ് ഡി.സി.സി  പ്രസിഡണ്ട് ജോസ് വള്ളൂര്‍ രാജി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്്്.
മുരളീധരന്റെ തോല്‍വിയില്‍ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ടി.എന്‍.പ്രതാപന്‍, അനി്ല്‍ അക്കര, യു.ഡി.എഫ് കണ്‍വീനര്‍ എം.പി.വിന്‍സെന്റ് എന്നിവര്‍ക്കെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്.
കോണ്‍ഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്ത്, ജോസഫ് ടാജറ്റ് തുടങ്ങിയവര്‍ക്ക്്് സുപ്രധാന ചുമതലകള്‍ നല്‍കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

മദ്യപിച്ച് എത്തിയ ഡി.സി.സി ജനറല്‍ സെക്രട്ടറി സജീവന്‍ കുരിയച്ചിറയും, അനുയായികളുമാണ്  ഡി.സി.സി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന്്്  സംഘടനാ ചുമതലയുള്ള ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സജീവന്‍ കുരിയച്ചിറയുടെ നേതൃത്വത്തില്‍ ഡി.സി.സി സെക്രട്ടറി എം.എല്‍. ബേബി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബിമോന്‍, ജില്ലാ സെക്രട്ടറി അഖില്‍ ബാബുരാജ്, ബൈജു പുത്തൂര്‍,നിഖില്‍ ജോണ്‍, സുരേഷ്, സുനോജ് തമ്പി തുടങ്ങിയവരാണ് വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടുകൂടി ഡി.സി.സി  ഓഫീസിലെത്തി കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം വിമല്‍ സി.വിയേയും, യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍  പഞ്ചു തോമസിനെയും യാതൊരു പ്രകോപനവും ഇല്ലാതെ മര്‍ദ്ദിച്ചതെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
ക്രൂരമര്‍ദ്ദനമേറ്റ കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം വിമല്‍ സി.വിയും യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ പഞ്ചു തോമസും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *