കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ 10 ലക്ഷം രൂപ മടക്കി നല്‍കിയതായി ദല്ലാള്‍ നന്ദകുമാര്‍. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രില്‍ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരന്‍ എന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. ഭൂമി നല്‍കാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോള്‍ പണം തിരികെ ലഭിച്ച സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുമെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
മധ്യസ്ഥരുടെ വഴിയാണ് പണം നല്‍കിയതെന്നും, ഏത് അക്കൗണ്ടിലേക്കാണ് തുക നല്‍കേണ്ടതെന്ന് മുന്‍കൂട്ടി വിളിച്ച് ചോദിച്ചതായും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രന്‍ വലിയ തുക ചെലവഴിച്ചെ അദ്ദേഹം ആരോപിച്ചു. കൂടാതെ, ഇ പി ജയരാജനെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.













