കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിറുത്തിയെങ്കിലും രണ്ട് ദിവസം മുന്‍പ് വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികില്‍സ പുരോഗമിക്കുന്നതിനിടയിലാണ് ആന ഇന്നലെ രാത്രി ഒന്‍പതരയോടെ ചരിഞ്ഞത്.
58 വയസായിരുന്നു പ്രായം
തൃശൂര്‍: ഒന്നരപതിറ്റാണ്ടിലേറക്കാലമായി പൂരപ്രേമികളുടെ മനസ്സില്‍ തലയെടുപ്പോടെ നിറഞ്ഞുനിന്ന പാറമേക്കാവ് ശ്രീപത്മനാഭന് പൂരനഗരിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പാറമേക്കാവ് ദേവസ്വത്തിന്റെ പടൂക്കാട്ടെ ആനപ്പറമ്പില്‍ പൊതുദര്‍ശനത്തിന് കിടത്തിയ ശ്രീപത്മനാഭനെ അവസാനമായി ഒരു നോക്കുകാണാന്‍ ഇന്നലെ രാത്രി മുതല്‍ ജനപ്രവാഹമായിരുന്നു.
ഇന്ന് രാവിലെ മേളപ്രമാണി പെരുവനം കുട്ടന്‍മാരാരടക്കമുള്ള പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ജി.രാജേഷ്, സതീഷ്മേനോന്‍, ജയന്‍ എന്നിവര്‍ അന്ത്യോപചാര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികളും, ഉത്സവസംഘാടകരും, വാദ്യകലാകാരന്‍മാരും അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പാറമേക്കാവ് ദേവസ്വത്തിന്റെ കൊമ്പന്‍ കാശിനാഥന്‍ തുമ്പിക്കൈ ഉയര്‍ത്തി ഗജരാജനായ പത്മനാഭന് അന്ത്യപ്രണാമമര്‍പ്പിച്ചത് അവിടെ തിങ്ങി നിറഞ്ഞ പൂരപ്രേമികളുടെ ഉള്ളുലയ്ക്കുന്ന കാഴ്ചയായി.
രാവിലെ പത്തരയോടെ ശ്രീപത്മനാഭനെ പടൂക്കാടു നിന്ന് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍
സംസ്‌കാരത്തിനായി കോടനാട്ടേക്ക് കൊണ്ടുപോയീ. ഇതിനിടെ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നി്ല്‍ ശ്രീപത്മനാഭനെ ഒരു വട്ടം കൂടി കാണാന്‍ വന്‍തിരക്കായിരുന്നു. പലരും കണ്ണീരോടെയാണ് ഗജരാജന്്് അന്ത്യപ്രണാമമര്‍പ്പിച്ചത്.
കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിറുത്തിയെങ്കിലും രണ്ട് ദിവസം മുന്‍പ് വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികില്‍സ പുരോഗമിക്കുന്നതിനിടയിലാണ് ആന ഇന്നലെ രാത്രി ഒന്‍പതരയോടെ ചരിഞ്ഞത്.
58 വയസായിരുന്നു പ്രായം.
കഴിഞ്ഞ 15 വര്‍ഷമായി തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ കുടമാറ്റമുള്‍പ്പെടെയുള്ള പകല്‍പൂരത്തിന് കോലമേറ്റുന്നത് പത്മനാഭനാണ്. ഒമ്പതേ മുക്കാല്‍ അടി ഉയരവും നീണ്ട കൊമ്പും ഉയര്‍ന്ന മസ്തകവും നിലത്തിഴയുന്ന തുമ്പിക്കൈയും പാറമേക്കാവ് പത്മനാഭന്റെ പ്രത്യേകതയാണ്. കേരളത്തിലെ നിരവധി പ്രശസ്തമായ പൂരങ്ങളിലും വേലകളിലും ഉത്സവങ്ങളിലും തിടമ്പാനയായി തന്നെ പങ്കെടുത്തിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ പത്മനാഭനെ നന്തിലത്ത് ഗ്രൂപ്പാണ് കേരളത്തില്‍ എത്തിക്കുന്നത്. 2005-ലാണ് പാറമേക്കാവ് ദേവസ്വം ആനയെ സ്വന്തമാക്കുന്നത്. 2017-ല്‍ പുറത്ത് വിട്ട പട്ടിക പ്രകാരം കേരളത്തില്‍ 64-ാമത്തെ ഏറ്റവും നീളം കുടിയ ആനയാണ് പത്മാനാഭന്‍.
തൃശൂര്‍ പൂരത്തിലെ പ്രധാന ചടങ്ങായ പാറമേക്കാവ് വിഭാഗത്തിന്റെ പുറത്തേക്കെഴുന്നള്ളിപ്പിന് തിടമ്പേറ്റുന്ന ശ്രീപത്മനാഭന്‍ പൂരപ്രേമികള്‍ ആനന്ദക്കാഴ്ചയായിരുന്നു.