തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ ചരിഞ്ഞു. ഇന്ന് വൈകീട്ട് ഒന്‍പതരയോടെ പടൂക്കാടുള്ള ആനപ്പറമ്പി്ല്‍ ചികിത്സയിലിരിക്കെയായിരുന്നു പത്മനാഭന്റെ വിയോഗം. രണ്ട് ദിവസം മുന്‍പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒന്നരപതിറ്റാണ്ടിലധികം കാലമായി തൃശൂര്‍ പൂരത്തിന് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നത് ശ്രീപത്മനാഭനായിരുന്നു. 2005ലാണ് ബീഹാറി കൊമ്പനായ ശ്രീപത്മനാഭനെ പാറമേക്കാവ് ദേവസ്വം സ്വകാര്യ വ്യക്തിയില്‍ നിന്ന് സ്വന്തമാക്കിയത്. ഇക്കുറിയും തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ നെടുനായകത്വം പാറമേക്കാവ് പത്മനാഭനായിരുന്നു.