ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ്: ഉരുണ്ടുകളിച്ച് ലോകായുക്ത… വിധിക്കെതിരെ പരാതിക്കാരൻ ഹൈകോടതിയിലേക്ക്….. READ MORE
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ വിധി വൈകും. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ഹര്‍ജിയില്‍ ലോകായുക്തയില്‍ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടര്‍ന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ലോകായുക്ത സിറിയക് ജോസഫ്, ഉപലോകയുക്ത ഹാറൂണ്‍ ഉല്‍ റഷീദ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ് എന്നിവരാകും കേസ് പരിഗണിക്കുക.
കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷമാണു വിധി വരുന്നത്. വിധി വൈകുന്നതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഏപ്രില്‍ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുന്നതിനിടെയാണ് ലോകായുക്ത വിധി പറയാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാരേയും പ്രതിയാക്കിയായിരുന്നു ഹര്‍ജി. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം.എല്‍ എ കെ.കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും പണം നല്‍കിയതിന് എതിരെയായിരുന്നു പരാതി.
വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനാല്‍ പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നല്‍കാന്‍ നിര്‍ദേശിച്ച കോടതി, ഏപ്രില്‍ മൂന്നിലേക്ക് കേസ് മാറ്റിയതിനിടെയാണ് ലോകായുകത കേസില്‍ ഇന്ന് വിധി പറയാന്‍ തീരുമാനിച്ചത്.