കൊച്ചി: വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 26 പന്തിൽ നിന്ന് 70 റൺ നേടി വിന്റീസ് താരം നിക്കോളാസ് പൂരന്റെ മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ അഞ്ചുവിക്കറ്റ് വിജയിച്ചു. ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി 18 പന്തുകളിൽ പൂരൻ നേടി. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺ നേടിയപ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ എൽഎസ്ജി 16.1 ഓവറിൽ വിജയം കൈവരിച്ചു. 31 പോളിൽ 52 റൺസ് നേടി മിചൽ മാഷ്, 8 ബോളിൽ 22 എണ്ണം നേടിയ ജമ്മു കാശ്മീർ താരം അബ്ദുൽ സമദ് എന്നിവർ എൽഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. നാലു ഓവറിൽ 34 റൺ വിട്ടുകൊടുത്ത് സൺറൈസേഴ്സിന്റെ നാല് വിക്കറ്റ് വീഴ്ത്തിയ എൽഎസ്ജി താരം ഷാർദ്ദുൾ ഠാക്കൂർ ആണ് കളിയിലെ മികച്ച താരം.
പൂരൻ വെടിക്കെട്ട്; ലക്നൗവിന് ജയം
