Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കെ-റെയില്‍ പദ്ധതിയില്‍ സമവായത്തിന് ശ്രമിക്കുമെന്ന് എം.എ.ബേബി

Photo Credit: newsskerala.com

സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി

കെ-റെയില്‍ പദ്ധതിയില്‍ സമവായത്തിന് ശ്രമിക്കുമെന്ന് എം.എ.ബേബി

തൃശൂര്‍: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള കെ- റെയില്‍ പോലെയുള്ള പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന്  .സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്  ഇടത്  പക്ഷവുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും തര്‍ക്കമുണ്ട്. അവരുടെ സംശയങ്ങള്‍ ദുരീകരിക്കും. വികസനപദ്ധതികള്‍ നടപ്പിലാക്കുക ജനാഭിപ്രായം കണക്കിലെടുത്ത് മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കമിട്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ -റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ പരാതിയിലും വിമര്‍ശനങ്ങളിലും എന്തെങ്കിലും കഴമ്പുണ്ടോയെന്ന് എല്‍ഡിഎഫ് പരിശോധിക്കുമെന്നും എം.എ.ബേബി പറഞ്ഞു. എല്ലാ ആശങ്കകളും പരിഹരിച്ചാകും പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാരീരിക അകലം പാലിച്ചാണ് സി.പി.എം സമ്മേളനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  എല്ലാം അടച്ചിടണം അല്ലെങ്കില്‍ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ടു നിലപാടും ശരിയല്ല. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതി. സി.പി.എം സമ്മേളനങ്ങള്‍ പിന്‍തുടരുന്നത് ശാസ്ത്രീയ രീതിയെന്നും  ബേബി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചാസാന്ദ്രമായ സമൂഹമാണ് കേരളം. കേരളീയര്‍ പ്രബുദ്ധരാണ്. ക്ഷേമ, വികസനപ്രവര്‍ത്തനങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും.

ചൂഷണം ചെയ്യപ്പെട്ടവരുടേയും, അടിച്ചമര്‍ത്തപ്പെട്ടവന്റേയും അഭയസങ്കേതമാണ്് ഇടതുപക്ഷ പ്രസ്ഥാനം. സമൂഹത്തില്‍ അസമത്വം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ ശാരീരിക അകലം പാലിച്ച് പാര്‍ട്ടി പതാക ഉയര്‍ത്തി.

Leave a Comment

Your email address will not be published. Required fields are marked *