Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനമെന്ന് ആരോപണം; കളക്ടറേറ്റിന് മുന്നില്‍ കെ.എസ്.യുക്കാരുടെ പ്രതിഷേധത്തിരുവാതിര

സി.പി.എമ്മിന്റെ നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ തൃശൂര്‍ കളക്ടര്‍ക്ക് സാധിക്കില്ലെങ്കില്‍ കാസര്‍കോട് കളക്ടര്‍ അവധിയില്‍ പോയതുപോലെ കുറഞ്ഞപക്ഷം അവധിയെടുത്ത് ജനങ്ങളോട് നീതി കാണിക്കണമെന്നും മിഥുന്‍ ആവശ്യപ്പെട്ടു. 

തൃശൂര്‍:  കളക്ടേറ്റിന് മുന്നില്‍ പെണ്‍വേഷം കെട്ടിയ ഏതാനും കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിരുവാതിര വേറിട്ടൊരു സമരാനുഭവമായി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്് തുടങ്ങിയ സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിനെതിരേ  കളക്ടര്‍ ഹരിത.വി.കുമാര്‍ നടപടിയെടുത്തില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധസൂചകമായി ഇന്ന് തിരുവാതിര അരങ്ങേറിയത്. 
ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 175-ല്‍ പരം സി.പി.എം നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്ന് കെ.എസ്.യുക്കാര്‍ ആരോപിക്കുന്നു. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇരുപതോളം സ്റ്റാന്റപ്പ് എയര്‍കണ്ടീഷണറുകള്‍ ഉപയോഗിച്ച് അടച്ചിട്ട ഹാളിലായിരുന്നു സമ്മേളനം നടത്തിയതെന്നും കെ.എസ്.യു ജില്ലാ പ്രസിഡണ്ട് മിഥുന്‍ മോഹന്‍ ആരോപിച്ചു. സി.പി.എമ്മിന്റെ നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ തൃശൂര്‍ കളക്ടര്‍ക്ക് സാധിക്കില്ലെങ്കില്‍ കാസര്‍കോട് കളക്ടര്‍ അവധിയില്‍ പോയതുപോലെ കുറഞ്ഞപക്ഷം അവധിയെടുത്ത് ജനങ്ങളോട് നീതി കാണിക്കണമെന്നും മിഥുന്‍ ആവശ്യപ്പെട്ടു. 

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് മാസ്‌ക്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ചാണ് പ്രതിഷേധത്തിരുവാതിര നടത്തിയത്. എന്നിട്ടും കേസ് എടുക്കുമെന്നാണ് എ.സി.പിയും വെസ്റ്റ് സി.ഐയും പറയുന്നത്.കെ.എസ്.യു കേസിനെ ഭയപ്പെടുന്നില്ല. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് ഇതുവരെ നടത്തിയ സി.പി.എം സമ്മേളനങ്ങള്‍ക്കെതിരേ കേസ് എടുക്കാന്‍ കേരള പോലീസ് തന്റേടം കാണിക്കണമെന്ന് മിഥുന്‍ ആവശ്യപ്പെട്ടു. 
കെ.എസ്.യു നേതാക്കളായ വിഷ്ണുചന്ദ്രന്‍, വൈശാഖ് വേണുഗോപാല്‍, ഗണേഷ് ആറ്റൂര്‍, മുഹമ്മദ് ആസിഫ്, എബി മോഹന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറി ശോഭ സുബിന്‍ ഉദ്ഘാടനം ചെയ്തു.

Photo Credit: Twitter

Leave a Comment

Your email address will not be published. Required fields are marked *