വടക്കാഞ്ചേരി : ആവേശ തിമർപ്പിൽ ആർപ്പുവിളികളുമായി തട്ടകവാസികൾ പൊയ്ക്കുതിരകളുമായി തിരുവാണിക്കാവ് ദേവീ സന്നിധിയിലെത്തി. വലിപ്പത്തിലും, വർണ്ണത്തിലും മികവുറ്റ കുതിരകളെയാണ് ഓരോ ദേശക്കാരും ഒരുക്കിയിരുന്നത്. അലങ്കാരങ്ങൾ കൊണ്ട് ഏറെ മനോഹരമായിരുന്നു ഓരോ കുതിരകളും മംഗലം, പാർളിക്കാട്, കരുമത്ര , വിരുപ്പാക്ക , മണലിത്തറ എന്നീ ദേശക്കാർ കുതിരകളെയും തോളിലേറ്റി കാവിലേക്ക് നീങ്ങി. കുതിരകൾ തിരുവാണിക്കാവിൽ സ്ഥാനം പിടിച്ചതോടെ കുംഭ ചൂടിനെ പോലും വക വെക്കാതെ ജനം തിരുവാണിക്കാവിലേക്ക് ഒഴുകിയെത്തി. വീണ കണ്ടത്തിൽ അണിനിരന്ന കുതിരകളെ പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ചു. തുടർന്ന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൻ നൂറിലതികം കലാകാരന്മാർ അണിനിരന്ന പാണ്ടിമേളം മാമാങ്കത്തിന് മാറ്റുകൂട്ടി. തുടർന്ന് കുതിരക്കളി അരങ്ങേരി’ പുതിയതായി നിർമ്മിച്ച നടപ്പുരയിൽ കുതിരകളെ മുകളിലേക്കെറിഞ്ഞ്. മത്സരബുദ്ധിയോടെ നടന്ന കുതിരക്കളി ആസ്വാദക മനസിനെ കീഴടക്കി. മണലിത്തറ ദേശത്തിൻ്റെ കുംഭ കുടം മാമാങ്കത്തിൻ്റെ വേറിട്ട കാഴ്ചയായി. രാത്രി എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ശ്രീരാഗോത്സവം, തായമ്പക, മദ്ദളകേളി എന്നിവയുണ്ടാകും. ഊഴമനുസരിച്ച് പനങ്ങാട്ടുകര, കല്ലംപാറ ദേശക്കാരാണ് ഈ വർഷത്തെ മാമാങ്കത്തിൻ്റെ നടത്തിപ്പുകാർ.