തൃശൂർ പൂരത്തിനിടയിൽവച്ച് വിദേശവനിതയെ ഷോൾഡറിൽ പിടിച്ച് കെട്ടിപിടിച്ച് ഉമ്മവയ്ക്കാൻ ശ്രമിച്ച് മാനഹാനിവരുത്തിയ കേസിലെ പ്രതിയായ
ആലത്തൂർ എരുമയൂർ സ്വദേശി മാധവനിവാസിൽ മാധവൻ നായർ എന്നുവിളിക്കുന്ന സുരേഷ്കുമാർ (58) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.
പൂരം ദിവസം വൈകീട്ട് വടക്കുന്നാഥ ക്ഷേത്രത്തിൻറെ പടിഞ്ഞാറെ നടയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തിനു ശേഷം വിദേശത്തേക്ക് തിരിച്ചുപോയ വനിത ഇമെയിൽ മുഖേന പരാതി അയച്ചു നൽകുകയായിരുന്നു.
പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ അന്വേഷണം ആരംഭിക്കുകയും തുടർന്ന് ആലത്തൂരിൽ നിന്നും പ്രതിയെ കണ്ടെത്തുകയുമായിരുന്നു.