Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അരുന്ധതി റോയുടെ മാതാവ് മേരി റോയ് അന്തരിച്ചു

ക്രിസ്ത്യൻ പിന്തുടർച്ച നിയമത്തിൽ സുപ്രീം കോടതി വരെ നിയമ യുദ്ധം നടത്തി പിതാവിൻറെ സ്വത്തിൽ പെൺമക്കൾക്കും തുല്യവിഹിത നേടിയെടുത്തതിലൂടെയാണ് മേരി റോയ് ശ്രദ്ധേയയായത്

കോട്ടയം: എഴുത്തുകാരി അരുന്ധതി റോയുടെ മാതാവും സാമൂഹിക പ്രവർത്തകയുമായ മേരി റോയ്, 89, അന്തരിച്ചു. കോട്ടയം കളത്തിപ്പടിയിലെ വീട്ടിൽ ഇന്ന് രാവിലെ 9.15 ന് ആയിരുന്നു അന്ത്യം. 

തിരുവിതാംകൂർ ക്രിസ്ത്യൻ സ്വത്തവകാശ നിയമത്തിൽ പെൺമക്കൾക്കും തുല്യമായ പങ്കിന് അർഹതയുണ്ട് എന്ന ചരിത്രപരമായ വിധി 1986 ൽ സുപ്രീം കോടതിയിൽ നിന്നും നേടിയെടുക്കുന്നതിൽ വിജയിച്ച മേരി റോയ് ദേശീയ ശ്രദ്ധ നേടി. വിദ്യാഭ്യാസ വിചക്ഷകയായും മേരി റോയ് അറിയപ്പെടുന്നു. കോട്ടയത്തെ ‘പള്ളിക്കൂടം ‘ ഇൻറർനാഷണൽ സ്കൂളിന്റെ സ്ഥാപകയാണ്.

ലളിത് കുമാർ ക്രിസ്റ്റഫർ റോയ് മകനാണ്. കൊച്ചിയിൽ താമസിക്കുന്ന ലളിത് മരണവിവരമറിഞ്ഞ് കോട്ടയത്തേക്ക് തിരിച്ചു. അരുന്ധതി റോയും ഇന്ന് ഉച്ചതിരിഞ്ഞ് കോട്ടയത്ത് എത്തും.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണി മുതൽ നാളെ രാവിലെ 10 വരെ പള്ളിക്കൂടം സ്കൂളിൽ മേരി റോയയുടെ മൃതശരീരം പൊതുദർശനത്തിന് വയ്ക്കും. പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വസതിയിൽ നാളെ 11 മണിക്ക് അന്ത്യ കർമ്മങ്ങൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മേരി റോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെയും മേരി റോയ് ആളുകളുമായി സംസാരിച്ചിരുന്നു എന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഡൽഹി സ്കൂൾ പഠനം പൂർത്തിയാക്കിയ മേരി റോയ് ചെന്നൈയിലാണ് കോളേജ് പഠനം നടത്തിയത്. പിന്നീട് കൊൽക്കത്തയിൽ ജോലിയിയൽ പ്രവേശിച്ചു. ബംഗാളിയായ രജിബിനെ വിവാഹം ചെയ്ത്.

അരുന്ധതി റോയിക്ക് രണ്ടു വയസ്സു ലളിത്തിന്  ഒന്നര വയസ്സും മാത്രം ഉണ്ടായിരുന്നപ്പോൾ വിവാഹബന്ധം ഉപേക്ഷിച്ച് രണ്ടു മക്കളുമായി കൊൽക്കത്തയിൽ നിന്ന് മേരി റോയ് ഊട്ടിയിലെത്തി. പിന്നീട് മൂന്നുവർഷത്തിനുശേഷം മക്കളുമായി കോട്ടയത്ത് എത്തിയ റോയ് സ്കൂൾ തുടങ്ങുകയായിരുന്നു. കോട്ടയത്തെ അയ്മനത്താണ് മേരി റോയുടെ തറവാട്. 

അയ്മനത്തെ പശ്ചാത്തലത്തിലാണ് ബുക്കർ പ്രൈസ് നേടിയ ആത്മകഥാംശങ്ങൾ നിറഞ്ഞ ‘God of Small Things’ (ചെറിയ കാര്യങ്ങളുടെ തമ്പുരാൻ) അരുന്ധതി റോയ് എഴുതിയത്.

Leave a Comment

Your email address will not be published. Required fields are marked *