തൃശൂര്‍: സംസ്ഥാനത്ത് കോളേജുകളില്‍ റാഗിംഗ് വിരുദ്ധ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എങ്കിലും കൂടുതല്‍ ജാഗ്രതയും കരുതലും വേണമെന്നും പത്രസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പ്രസ്താവിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ റാഗിംഗ് ഉള്‍പ്പെടെ മനുഷ്യവിരുദ്ധ പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും, കര്‍ശന നടപടിയുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടെ മാനസിക നിലയില്‍ മാറ്റം വരുന്നു. കൂട്ടുകുടുംബങ്ങള്‍ മാറിയതോടെ കുട്ടികളില്‍ കരുണയും, സ്‌നേഹവും ഇല്ലാതാകുന്നുണ്ട്. രക്ഷിതാക്കളില്‍ നിന്നും കുട്ടികള്‍ അകലുന്നു.
ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളില്‍ അടുത്തിടെ റാഗിംഗ് നടന്നു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുണയും അനുകമ്പയും വേണ്ടവരാണ്. സ്വകാര്യ സര്‍വകലാശാലകളുടെ കടന്നുവരവിന് മന്ത്രിസഭ അനുമതി നല്‍കിയതായും അവര്‍ അറിയിച്ചു.