വിവാഹത്തിനു ശേഷം മിക്കവരും എഴുത്തു നിർത്തുന്നു. കുടുംബ ജീവിതത്തിൻ്റെ തിരക്കിനിടയിൽ അവർ എഴുത്തു നിർത്തി രംഗവിടുന്നുവെന്നും, അതിന് തടയിടുകയാണ് മൂന്നാമിടം പോലുള്ള പെൺകൂട്ടായ്മകൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ: അസ്വാതന്ത്ര്യത്തിന്റെതടവറയിലായിരുന്നു പെണ്ണെഴുത്തുകാരികളെന്ന് സാഹിത്യകാരൻ അഷ്ടമൂർത്തി. മൂന്നാമിടം അംഗങ്ങളുടെ പുസ്തക പ്രകാശനം തൃശ്ശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിവാഹത്തിനു ശേഷം മിക്കവരും എഴുത്തു നിർത്തുന്നു. കുടുംബ ജീവിതത്തിൻ്റെ തിരക്കിനിടയിൽ അവർ എഴുത്തു നിർത്തി രംഗവിടുന്നുവെന്നും, അതിന് തടയിടുകയാണ് മൂന്നാമിടം പോലുള്ള പെൺകൂട്ടായ്മകൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദീപ സുരേന്ദ്രൻ്റെ എൻ്റെ ഗന്ധർവൻ, ഷൈൻ ഷാജിയുടെ കരയും കടലും കുറെ മനുഷ്യരും, മൂന്നാമിടം അംഗങ്ങളായ ഇരുപത് എഴുത്തുകാരികളുടെ ഇരുപത് കഥകൾ നിറഞ്ഞ വിരൽസ്പർശം എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഡോ.സി.രാവുണ്ണി,അബ്ദുൾ റഹ്മാൻ കെ.എസ്, ഡോ.അഥീന നിരഞ്ജ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി സംസാരിച്ചു. ഷീന സെയ്റ ചടങ്ങിൽ അധ്യക്ഷയായി . ഷെബി ഉമ്മർ, ദീപ സുരേന്ദ്രൻ, ഷൈൻ ഷാജി, ജിനു സഖറിയ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photo Crdit : Newss Kerala