തൃശൂർ: കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക മേളയിലേക്ക് കണ്ടൽ ജീവിതവും. ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ.
‘മേരിമോളുടെ കണ്ടൽ ജീവിതത്തിന്’ ഔദ്യോഗിക പ്രദർശനാനുമതി ലഭിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം , ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി വകുപ്പ്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, വിജ്ഞാന ഭാരതി എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങൾ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഡിസംബർ 12 ന് ഗോവ പനാജിയിലെ വേദിയിൽ രാവിലെ 10.30 ന് ഹൃസ്വച്ചിത്രം പ്രദർശിപ്പിക്കുന്നത്.
പാവറട്ടി ജനകീയ ചലച്ചിത്രവേദി, സി കെ സി എൽ പി സ്കൂളിൻറെ സഹകരണത്തോടെ നിർമ്മിച്ച ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അധ്യാപകനായ റാഫി നീലങ്കാവിൽ. ഏ.കെ. നാസർ നിർമ്മാണം.
ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, ഗവേഷകർ, കലാകാരന്മാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന രാജ്യത്തെ ഏറ്റവും വലിയ വേദിയായി കണക്കാക്കപ്പെടുന്ന വാർഷിക പരിപാടിയാണിത്.
‘സയൻസ്, ടെക്‌നോളജി, ഇന്നൊവേഷൻ എന്നിവയിലെ സർഗ്ഗാത്മകതയെ അഭിവൃദ്ധിയുള്ള ഇന്ത്യയ്ക്കായി ആഘോഷിക്കുക’ എന്നതാണ് ഈ വർഷത്തെ തീം.
ആസാദി കാ അമൃത് മഹോത്സവിന്റെ ആശയവും പ്രതിഫലിപ്പിക്കും .
Photo Credit ; Newss Kerala