Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഷാജഹാന്‍ വധക്കേസ്: കോടിയേരിയെ പുകഴ്ത്തി മൂന്നാം പ്രതി നവീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘എന്റെ നേതാവ് ‘എന്ന അടിക്കുറിപ്പോടെ കോടിയേരിയുടെ ഒപ്പം തന്റെ മക്കള്‍ നില്‍ക്കുന്ന ഫോട്ടോയും,  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തുന്ന വീഡിയോയുമെല്ലാം നവീന്റെ  ഫേയ്‌സ്ബുക്കിലുണ്ട്

നവീന്‍ ആര്‍.എസ്.എസുകാരനാണെന്നും, മാനസിക വിഭ്രാന്തിക്ക് ചികിത്സ തേടിയിരുന്നുവെന്നും മുന്‍ മന്ത്രികൂടിയായ സി.പി.എം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു. ഭ്രാന്തന്‍മാര്‍ക്ക് എന്തും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൊച്ചി: മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതി നവീന്‍ ശ്രീനാഥിന്റെ സി.പി.എമ്മിനെ പ്രകീര്‍ത്തിച്ചുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലായി. പോലീസിന്റെ കസ്റ്റഡിയിലുള്ള നവീന്‍ ആര്‍.എസ്.എസുകാരനാണെന്നാണ് പാലക്കാട് സി.പി.എം നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

എന്നാല്‍ ഷാജഹാന്‍ കൊല ചെയ്യപ്പെട്ട ദിവസം രാവിലെ വരെ നവീന്റെ ഫെയ്‌സ് ബുക്കില്‍ സി.പി.എം അനുകൂല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘എന്റെ നേതാവ് ‘എന്ന അടിക്കുറിപ്പോടെ കോടിയേരിയുടെ ഒപ്പം തന്റെ മക്കള്‍ നില്‍ക്കുന്ന ഫോട്ടോയും,  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തുന്ന വീഡിയോയുമെല്ലാം നവീന്റെ  ഫേയ്‌സ്ബുക്കിലുണ്ട്. എം.എം. മണി അടക്കമുള്ള എല്ലാ സി പി എം നേതാക്കളുടെയും ചിത്രങ്ങളും ഫേസ് ബുക്ക് പോസ്റ്റുകളിലുണ്ട്്. കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നവീന്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും ഫെയ്‌സ്ബുക്കിലുണ്ട്. 

സി.പി.എം  ബന്ധം വ്യക്തമാക്കുന്നതാണ് നവീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. ഷാജഹാനെ വധിക്കാനുള്ള ആയുധങ്ങള്‍ എത്തിച്ചുനല്‍കിയത് നവീന്‍ ശ്രീനാഥാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ശബരീഷും, അനീഷുമാണ് ഷാജഹാനെ വെട്ടിയത്. എട്ടംഗ സംഘത്തിലെ എല്ലാ പ്രതികളുടെ കയ്യിലും വടിവാള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു.
നവീന്‍ ആര്‍.എസ്.എസുകാരനാണെന്നും, മാനസിക വിഭ്രാന്തിക്ക് ചികിത്സ തേടിയിരുന്നുവെന്നും മുന്‍ മന്ത്രികൂടിയായ സി.പി.എം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു. ഭ്രാന്തന്‍മാര്‍ക്ക് എന്തും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Leave a Comment

Your email address will not be published. Required fields are marked *