തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചേക്കും
തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ പൂരനഗരം
ഒരുങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടും. കേരളത്തില്‍ നിന്ന് ബി.ജെ.പി ഇക്കുറി അഞ്ച്് സീറ്റെങ്കിലും പ്രതീക്ഷിക്കുന്നു. സുരേഷ് ഗോപി മത്സരിക്കുമെന്ന് കരുതുന്ന തൃശൂരാണ് ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന മണ്ഡലം. സ്്്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ട്് വന്‍ ക്ഷേമപദ്ധതിയുടെ പ്രഖ്യാപനം മോദി നടത്തിയേക്കുമെന്നും സൂചനയുണ്ട്്.
രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്്് ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. മൂന്നേകാലിനാണ് തേക്കിന്‍കാട് മൈതാനത്തെ നായ്ക്കനാലിന് സമീപത്തെ മഹിളാസമ്മേളനവേദിയിലേക്ക് മോദി എത്തുക.
റോഡ്ഷോയ്ക്കായി ജനറല്‍ ആശുപത്രിക്കു സമീപമെത്തുന്ന നരേന്ദ്രമോദിയെ ബി.ജെ.പി. നേതാക്കള്‍ സ്വീകരിക്കും. ഇതിനുശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിനു സമീപമുള്ള വേദിയിലെത്തുമ്പോഴും സംസ്ഥാന നേതാക്കള്‍ സ്വീകരിക്കാനുണ്ടാകും. 16 പേരാണ് സമ്മേളനവേദിയില്‍ സ്വീകരിക്കാനായി ഉണ്ടാകുക. കുട്ടനെല്ലൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാനെത്തും.
പരിപാടി നടക്കുന്ന തേക്കിന്‍കാട് മൈതാനിയിലെയും റോഡ്ഷോ നടത്തുന്ന തൃശ്ശൂര്‍ റൗണ്ടിലെയും സുരക്ഷ എസ്.പി.ജി. ഏറ്റെടുത്തുകഴിഞ്ഞു. പ്രധാന സ്ഥലങ്ങളില്‍ തോക്കേന്തിയ സുരക്ഷാഭടന്‍മാര്‍ നിലയുറപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ വഴികളിലെ പെട്ടിക്കട മുതല്‍ ബാങ്കുകള്‍വരെ കടകളെല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പലരും ഇതു ചൂണ്ടിക്കാട്ടി സ്വന്തം സ്ഥാപനത്തില്‍ അറിയിപ്പുബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
നടി ശോഭന, പി.ടി. ഉഷ, ഉമാ പ്രേമന്‍, മിന്നുമണി, ബീനാ കണ്ണന്‍ തുടങ്ങി എട്ടു പ്രമുഖ വനിതകള്‍ വേദിയിലുണ്ടാകും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി തുടങ്ങി പ്രധാന പുരുഷനേതാക്കള്‍ മാത്രമേ വേദിയിലുണ്ടാകൂ. ബാക്കി എല്ലാം ബി.ജെ.പി.യിലെ വനിതാനേതാക്കളായിരിക്കും.
സദസ്സിന്റെ മുന്‍നിരയില്‍ ക്ഷണിക്കപ്പെട്ട വനിതകളാണ് ഉണ്ടായിരിക്കുക. വിവിധ മേഖലകളില്‍ മികവുതെളിയിച്ച, പാര്‍ട്ടിവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ആയിരത്തിലധികം വനിതകള്‍ക്കാണ് ക്ഷണമുള്ളത്. ഇതിനു പിന്നിലാണ് വനിതാപ്രവര്‍ത്തകര്‍ക്കുള്ള സീറ്റ്. ഇതിനും പിന്നില്‍ റൗണ്ടിലായിരിക്കും പുരുഷന്മാര്‍ക്കുള്ള സ്ഥലം.
മഹിളാസമ്മേളനത്തിന് രണ്ടു ലക്ഷം വനിതകളെ എത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു മുന്നോടിയായി നടക്കുന്ന റോഡ്ഷോയില്‍ രണ്ടു ലക്ഷത്തോളം പുരുഷന്മാരെ പങ്കെടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് പങ്കെടുക്കുക.
മോദി സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; കെ സുരേന്ദ്രന്‍
ഇന്ന് ജില്ലയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ചില സംഘടനകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ചില സംഘടനകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തന്നെ കാണാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹിളാ സംഗമം പരിപാടിക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇത്തരത്തിലൊരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്. ഏതാണ്ട് പതിനായിരത്തോളം മഹിളകളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നാരീ ശക്തിയുടെ ഉജ്ജ്വലമായ പ്രകടനമായിരിക്കും കാണാന്‍ സാധിക്കുക. സമ്മേളന നഗരിയില്‍ പുരുഷന്മാര്‍ക്ക് പങ്കാളിത്തമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
തൃശൂരിലെ പൗരാവലിയില്‍ നിന്നും മനസ്സിലായിട്ടുളളത് സ്വമേധയാ തന്നെ ആയിരക്കണക്കിന് പൊതുപ്രതിനിധികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ്. നരേന്ദ്ര മോദിയുടെ സ്വീകാര്യതയും അദ്ദേഹത്തിന്റെ നേതൃത്വവും കേരളം അംഗീകരിക്കുന്നു എന്ന സന്ദേശമാണ് ഈ സമ്മേളനം നല്‍കുന്നത്. സ്‌നേഹ യാത്ര എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം സാധിക്കുന്നതിനുളള രീതിയിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍, പട്ടിക ജാതി-പട്ടിക വര്‍?ഗ വിഭാ?ഗം അടക്കം സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് കൊടുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 33 ശതമാനം ഭാരവാഹിത്വം 10 കൊല്ലമായി സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകും. സ്ഥാനാര്‍ഥിത്വം സമ്മേളനങ്ങളില്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയല്ല ബിജെപി. സുരേഷ് ഗോപിയെക്കുറിച്ച് വല്ലാതെ വേവലാതി വേണ്ട. തോറ്റിട്ടും തൃശൂരിനായി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.