ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരേ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരേയാണ് കേസ്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തിരി ക്കുന്നത്.
ഗുരുതര വൈകല്യങ്ങളാണ് കുട്ടിക്കുള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാർഥ സ്ഥാനത്തല്ല. വായ തുറക്കുന്നില്ല. വായ തുറന്ന് മുലപ്പാൽ വലിച്ച് കുടിക്കാനാവില്ല, മലർന്ന് കിടക്കാനാവില്ല, ജനനേന്ദ്രിയ ത്തിൻ്റെ വളർച്ച പൂർണമല്ല. മലർത്തി കിട ത്തിയാൽ കുഞ്ഞിൻ്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈയ്ക്കും വളവുരു ണ്ട്. ഗർഭകാലത്തെ പരിശോധനകളിൽ അംഗവൈകല്യങ്ങൾ കണ്ടെത്താതിരുന്ന തോടെ അസാധാരണമായ വൈകല്യങ്ങളുമായാണ് ആലപ്പുഴ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് ജനിച്ചത്.
ഗർഭകാലത്ത് പലതവണ സ്കാനിംഗ് നട ത്തിയെങ്കിലും ഡോക്ടർമാർ വൈകല്യം തി രിച്ചറിഞ്ഞില്ലെന്നാണ് പരാതി. ചികിത്സാ പിഴവ് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ആരോഗ്യവകുപ്പിലെ വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലായിരിക്കും തുടർനടപടി. ഡിഎംഒ ഓഫീസ് യുവതിയുടെ സ്കാനിംഗ് റിപ്പോ ർട്ടുകൾ ശേഖരിച്ചിട്ടുണ്ട്. ആലപ്പുഴ ഡിവൈ എസ്പിയുടെ മേൽനോട്ടത്തിൽ സൗത്ത് പൊലീസാണ് പരാതി അന്വേഷിക്കുന്നത്.
.