Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആരോഗ്യപരിരക്ഷയ്ക്കായി സിദ്ധവൈദ്യാശ്രമത്തിന്റെ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍

ആയുർവേദ മരുന്ന് നിർമ്മാണ രംഗത്ത് ഏഴര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി തൃശൂരിലെ സിദ്ധവൈദ്യാശ്രമം

തൃശൂര്‍: ആയുർവേദ മരുന്ന് നിർമ്മാണ രംഗത്ത്  ഏഴരപതിറ്റാണ്ടിന്റെ മഹിതപാരമ്പര്യം പിന്തുടരുന്ന സിദ്ധവൈദ്യാശ്രമത്തിന്റെ  കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍. ഇരുപത് വര്‍ഷം മുന്‍പാണ് കര്‍ക്കിടകത്തില്‍  ഔഷധക്കഞ്ഞി വിതരണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ സിദ്ധവൈദ്യാശ്രമത്തിന്റെ പാർട്ണറായ  ടി എ  അങ്കിതിന്റെയും,  ഡോക്ടർ സഞ്ജന അങ്കിതിന്റെയും നേതൃത്വത്തിൽ തയ്യാറാക്കുന്ന ഔഷക്കഞ്ഞി ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നു. ഞവരയരി, ആശാളി, ഉലുവ തുടങ്ങി 37 തരം ഔഷധക്കൂട്ടുകള്‍ ചേര്‍ന്നതാണ് കര്‍ക്കിടക കഞ്ഞിക്കൂട്ട്.

ദഹനത്തിനും രോഗപ്രതിരോധശേഷിക്കും കര്‍ക്കിടക കഞ്ഞിക്കൂട്ട് ഉത്തമമെന്ന് ഡോ.സഞ്ജന പറഞ്ഞു. ഏഴ് ദിവസത്തേക്കുള്ള കര്‍ക്കിടക കഞ്ഞിക്കൂട്ടും പായ്ക്കക്കറ്റിൽ ലഭ്യമാണ്. ഓണ്‍ലൈനിലൂടെയും വാങ്ങാം. ഇതുകൂടാതെ കൂർക്കഞ്ചേരി ശ്രീ മഹേശ്വര  ക്ഷേത്രവും സിദ്ധവൈദ്യാശ്രമവും സംയുക്തമായി കർക്കടക മാസത്തിൽ  ഔഷധക്കഞ്ഞി നൽകിവരുന്നു. ഡോ. ടി എ അമൽ, ഡോ. ടി ആർ രാജരാജേശ്വരി, ഡോ.എം എസ് സഞ്ജന അങ്കിത് എന്നിവരുടെ നേതൃത്വത്തിൽ തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ സിദ്ധവൈദ്യാശ്രമത്തിന്റെ ആയുര്‍വേദ ചികിത്സാകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഞായറാഴ്ച ഒഴികെയുള്ള  എല്ലാ  ദിവസങ്ങളിലും ഒ.പി  പ്രവർത്തിച്ചുവരുന്നു. കൂടാതെ കിടത്തി ചികിത്സയും ഉണ്ട്. 

ശ്രീനാരായണഗുരുദേവന്റെ ശിഷ്യന്‍ രാമാനന്ദസ്വാമിയുടെ കൂടെയാണ്  സിദ്ധവൈദ്യാശ്രമത്തിന്റെ സ്ഥാപകനായ നാരായണന്‍ വൈദ്യര്‍ ആയുര്‍വേദ ചികിത്സ അഭ്യസിച്ചതെന്ന്  സിദ്ധവൈദ്യാശ്രമം മാനേജിംഗ് പാര്‍ട്ണർ ആനന്ദപ്രസാദ്.ടി.എന്‍ പറഞ്ഞു. നാരായണൻ വൈദ്യരുടെ കാലശേഷം അദ്ദേഹത്തിൻറെ ഭാര്യ കമലാക്ഷി നാരായണൻ വൈദ്യരുടെ നേതൃത്വത്തിൽ ആയിരുന്നു സിദ്ധവൈദ്യാശ്രമം. അത്ഭുത ഫലസിദ്ധിയുള്ള അപൂര്‍വ ഔഷധങ്ങളുമായി സിദ്ധവൈദ്യാശ്രമം പിറവിയെടുത്തിട്ട് 72 വര്‍ഷമായി. 1951-ലാണ് തൃശൂര്‍ നഗരത്തിലെ എം.ഒ.റോഡില്‍ സിദ്ധവൈദ്യാശ്രമത്തിന്റെ ശാഖ പ്രവര്‍ത്തനം തുടങ്ങിയത്.കൂര്‍ക്കഞ്ചേരി ഗ്രീന്‍പാര്‍ക്കിലെ ഫാക്ടറില്‍  എല്ലാവിധ  ക്ലാസിക്കൽ ആയുർവേദ മരുന്നുകളും  നിർമ്മിക്കുന്നുണ്ട്. ആയുര്‍വേദത്തിന്റെ തനതായ പാരമ്പര്യവും, പൈതൃകവും കാത്തുസംരക്ഷിച്ചുകൊണ്ടുള്ള ചികിത്സാവിധിയും, ഔഷധങ്ങളുമാണ് സിദ്ധവൈദ്യാശ്രമത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍. ടി എ  അങ്കിത് : 98475 59030

ReplyForward

Leave a Comment

Your email address will not be published. Required fields are marked *