തൃശൂര്‍: തൃശൂര്‍ നഗരത്തിലെ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെയും, ഡ്രൈവറെയും ആക്രമിച്ച കേസില്‍ ഒരാള്‍ പോലീസിന്റെ കസ്റ്റഡിയിലായി. ഇയാള്‍ ക്വട്ടേഷന്‍ സംഘാംഗമാണ്. ഇന്നലെ രാത്രിയാണ് രാഗം തിയേറ്റര്‍ നടത്തിപ്പുകാരനായ സുനില്‍കുമാറിനും, ഡ്രൈവര്‍ അനീഷിനും വെളപ്പായയില്‍ വീടിന് മുന്നില്‍ വെച്ച് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് വടിവാള്‍ ഉപയോഗിച്ച് വെട്ടിയത്. അനീഷിന്റെ കൈയ്ക്കും,സുനിലിന്റെ കാലിനും വെട്ടേറ്റിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്നറിയുന്നു.
തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ വെട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍
















