Newsskerala

അവയവദാനം: ആലിനെ സ്മരിച്ച് മോദി

ന്യൂഡല്‍ഹി: അവയവദാനത്തിലൂടെ നാലു പേര്‍ക്ക് ജീവന്‍ പകുത്തു നല്‍കിയ പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിനെയും കുടുംബത്തെയും മന്‍കി ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കള്‍ മുന്നോട്ട് വന്നത്. ആലിന്‍ ഷെറിന്റെ  പേര് എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിരവധി സ്വപ്നങ്ങള്‍ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയത്. എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രക്ഷിതാക്കള്‍ക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു. എന്തൊരു വലിയ തീരുമാനമാണത്. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണമെന്നും മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തില്‍ പ്രതിഫലിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു

Leave a Comment

Your email address will not be published. Required fields are marked *