പ്രതി സതീഷിന് ഇ.പി.ജയരാജനുമായി അടുത്ത ബന്ധം, മൊയ്തീനും, പി.കെ.ബിജുവും പണം കൈപ്പറ്റി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പി.ആര്‍ അരവിന്ദാക്ഷന്റെ മൊഴി. കുന്നംകുളം എം.എല്‍.എ എ.സി.മൊയ്തീനും, മുന്‍ എം.പി.പി.കെ.ബിജുവും സതീഷില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്‍ മൊഴി നല്‍കി. ബിജു അഞ്ച് ലക്ഷവും, മൊയ്തീന്‍ 2 ലക്ഷവും വാങ്ങി. 2021 കണ്ണൂരില്‍ വെച്ചും, 2016-ല്‍ തിരുവനന്തപുരത്ത് വെച്ചും സതീഷ്‌കുമാര്‍ ഇ.പി.ജയരാജനെ കണ്ടുവെന്നും വടക്കാഞ്ചേരി മുനിസിപ്പല്‍ അംഗം കൂടിയായ അരവിന്ദാക്ഷന്‍ മൊഴി നല്‍കി.
എം.കെ.കണ്ണന്‍, മന്ത്രി രാധാകൃഷ്ണന്‍ എന്നിവര്‍ക്കും സതീഷുമായി പരിചയമുണ്ടെന്നും അരവിന്ദാക്ഷന്‍ വെളിപ്പെടുത്തി.
‘മുന്‍ എം.പി പി.കെ ബിജുവിന് 5 ലക്ഷംരൂപ നല്‍കി; എ.സി മൊയ്തീന്‍ എം.എല്‍.എ 2ലക്ഷം രൂപ കൈപ്പറ്റി’. സതീഷ്‌കുമാറിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്ന് മൊഴിയിലുണ്ട്്്.