തൃശൂര്‍: മനം നിറയും കാഴ്ചകളുമായി തൃശൂര്‍ പൂരത്തിനുള്ള പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയപ്രദര്‍ശനം തുടങ്ങി. പാറമേക്കാവ് വിഭാഗത്തിന്റെ ചമയങ്ങള്‍ അഗ്രശാലയിലും, തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഹാളിലുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചമയപ്രദര്‍ശനം ഇന്ന് രാത്രി വരെ തുടരും.
60 സെറ്റ് പട്ടുകുടകളാണ് ഇരുവിഭാഗവും ഒരുക്കിയിരിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥന് ക്ഷേത്രങ്ങളുടെയും ആനകളുടെയും ചെറുമാതൃകകളും ചമയപ്രദര്ശനത്തിനെത്തിയവര്ക്ക് പുതുമയായി.
ആലവട്ടം, വെഞ്ചാമരം, നെറ്റിപട്ടം, കുടമണികള്‍, ചുറ്റുകള്‍ തുടങ്ങിയവരും പ്രദര്‍ശനത്തിന് അണിനിരത്തിയിട്ടുണ്ട്
പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ചമയച്ചെപ്പ് തുറന്നു,
