Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

20 കോടി രൂപ ഇ.ഡി റെയ്ഡിൽ കണ്ടെടുത്തു; മമത ബാനർജിയുടെ മന്ത്രിസഭയിലെ രണ്ടാമൻ അറസ്റ്റിൽ 

20 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് ബംഗാളിലെ വാണിജ്യ-വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയും സിനിമാ താരവുമായ അർപ്പിത മൂക്കർജിയുടെ വീട്ടിൽ നിന്ന് ഇ.ഡി കണ്ടെത്തിയത്

കൊച്ചി: പശ്ചിമബംഗാളിലെ വാണിജ്യ-വ്യവസായ മന്ത്രിയും മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയുമായ പാർത്ഥ ചാറ്റർജിയെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പണം വാങ്ങി അധ്യാപകരെ നിയമിച്ചത് സംബന്ധിച്ച അഴിമതി കേസിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു.

ചാറ്റർജിയുടെ അടുത്ത അനുയായും സിനിമാ നടിയുമായ അർപ്പിത മൂക്കർജിയുടെ വീട്ടിൽ ഒളിപ്പിച്ചിരുന്ന 20 കോടി രൂപയുടെ നോട്ടുകൾ വെള്ളിയാഴ്ച പരിശോധനയിൽ കണ്ടെത്തിയിരുന്നു.

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളാണ് ഇ.ഡി കണ്ടെടുത്തത്.

ED is carrying out search operations at various premises linked to recruitment scam in the West Bengal School Service Commission and West Bengal Primary Education Board. pic.twitter.com/i4dP2SAeGG— ED (@dir_ed) July 22, 2022

സ്കൂൾ സെലക്ഷൻ കമ്മിറ്റി (എസ് എസ് .സി) നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കുംഭകോണത്തിൽ നിന്നുള്ള അഴിമതി പണമാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്  എന്ന നിഗമനത്തിലാണ് ഇ ഡി. പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ അർപ്പിതയ്ക്ക് കഴിഞ്ഞതിനാൽ ഇ.ഡി അവരെ അറസ്റ്റ് ചെയ്തു.

1998 മുതൽ മമത നയിക്കുന്ന ടി എം സിയുടെ ഭാഗമാണ് ചാറ്റർജി. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം.

കഴിഞ്ഞ 30 മണിക്കൂറുകളായി ചാറ്റർജിയുടെ വീട്ടിൽ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ് ഇ.ഡി.

അനുയായിയായ അർപ്പിത മൂക്കർജിയുടെ വീട്ടിൽനിന്ന് 20 കോടി രൂപയോടൊപ്പം 20 മൊബൈൽ ഫോണുകളും 50 ലക്ഷം വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്.

2016 – 2021 വരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു ചാറ്റർജി. ഈ കാലയളവിലാണ് പ്രസ്തുത കുംഭകോണം നടന്നത്.  യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പിന്തള്ളി മാർക്ക് കുറഞ്ഞ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങി അവർക്ക് അധ്യാപകരായി ജോലി നൽകി എന്നുള്ളതാണ് നിലവിൽ സിബിഐ അന്വേഷിക്കുന്ന എസ്.എസ്.സി. അഴിമതി കേസ്. പാർത്ഥ ചാറ്റർജിയെ നിരോധിതവണ സിബിഐ ഈ കേസിൽ ചോദ്യം ചെയ്തിട്ടുണ്ട്.

തമിഴ്, കന്നട, ബംഗാളി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയായ അർപ്പിത ടിഎംസിയുടെ പ്രചാരണത്തിനായി നിർമ്മിച്ച നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു.

34 വർഷത്തെ സിപിഎം ഭരണത്തിനുശേഷം 2011ൽ അധികാരത്തിലേറിയ മമത ബാനർജി പിന്നീട് നടന്ന രണ്ട് അസംബ്ലി തെരഞ്ഞെടുപ്പുകളിലും തന്റെ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച് മുഖ്യമന്ത്രിയായി തുടരുന്ന വേളയിൽ മന്ത്രിസഭയിലെ പ്രമുഖന്റെ അറസ്റ്റ്  ബംഗാളിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിവെക്കും.

ബംഗാളിലെ മുഖ്യപ്രതിപക്ഷമായ  ബിജെപി ഇതൊരു വലിയ രാഷ്ട്രീയ അവസരമായി കണ്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ തുടങ്ങിക്കഴിഞ്ഞു.

മമതയുടെ സമ്മതത്തോടെയാണ് അഴിമതി നടന്നത് എന്ന്  ബിജെപി സംസ്ഥാന വക്താവ് ദിലിപ് ജോഷി പറഞ്ഞു.

അർപ്പിതയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല എന്ന് ടിഎംസി പറഞ്ഞു കഴിഞ്ഞു; ഇനി പാർത്ഥ ചാറ്റർജിയുമായി ബന്ധമില്ലെന്ന് അവർ പറയുമെന്ന് ദിലിപ് ജോഷി പരിഹസിച്ചു.

Leave a Comment

Your email address will not be published. Required fields are marked *