പ്രൊഫഷണൽ നാടക വേദിയിലൂടെ സിനിമയിലെത്തിയ കൊച്ചു പ്രേമൻ 250 ൽ പരം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. കേരളത്തിലെ പ്രഫഷണൽ നാടകരംഗത്ത് എല്ലാ പ്രമുഖ നാടക സംഘങ്ങൾക്കൊപ്പവും കൊച്ചു പ്രേമൻ പ്രവർത്തിച്ചിട്ടുണ്ട്. കെ എസ് പ്രദീപ്കുമാർ എന്നാണ് യഥാർത്ഥ പേര്.
കൊച്ചി : തൻറെ സ്വാഭാവിക അഭിനയ മികവിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ കൊച്ചു പ്രേമൻ (68) വിട വാങ്ങി. അസുഖം മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ഇന്നുച്ചയ്ക്ക് അന്ത്യം.
പ്രൊഫഷണൽ നാടക വേദിയിലൂടെ സിനിമയിലെത്തിയ കൊച്ചു പ്രേമൻ 250 ൽ പരം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. കേരളത്തിലെ പ്രഫഷണൽ നാടകരംഗത്ത് എല്ലാ പ്രമുഖ നാടക സംഘങ്ങൾക്കൊപ്പവും കൊച്ചു പ്രേമൻ പ്രവർത്തിച്ചിട്ടുണ്ട്. കെ എസ് പ്രദീപ്കുമാർ എന്നാണ് യഥാർത്ഥ പേര്.
1979 ൽ പുറത്തിറങ്ങിയ ‘ഏഴു നിറങ്ങൾ ‘ ആണ് ആദ്യ ചിത്രം. നാടകവേദിയിൽ നിന്ന് വ്യത്യസ്തമായി തൻറെ അഭിനയ രീതികൾ ഹാസ്യാത്മകമായി പുനക്രമീകരിച്ചാണ് കൊച്ചു പ്രേമൻ സിനിമയിൽ ശ്രദ്ധ നേടിയത്. ചെറിയ വേഷങ്ങൾ അഭിനയിച്ച കൊച്ചു പ്രമേയം ‘ദില്ലിവാല രാജകുമാരൻ ‘ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്ത് ശ്രദ്ധേയനായത്. ഏറെ വ്യത്യസ്തമായ കൊച്ചു പ്രേമന്റെ സംഭാഷണ രീതികളും ശരീരഭാഷയും ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു.
പട്ടാഭിഷേകം, മായാമോഹിനി, കല്യാണരാമൻ,തിളക്കം തുടങ്ങി ഒട്ടനവധി സിനിമകളിൽ കൊച്ചു പ്രേമൻ തകർത്തഭിനയിച്ചു. ന്യൂജൻ സിനിമ മേഖലയിലും കൊച്ചു പ്രേമൻ സജീവ സാന്നിധ്യമായിരുന്നു.