മാതാവിനോട് കുട്ടി വിവരം അറിയിച്ചിരുന്നുവെങ്കിലും വിവരം അവർ പോലീസിൽ അറിയിച്ചില്ല.
വീട്ടിൽ ആരുമില്ല എന്ന് അറിഞ്ഞതിനെ തുടർന്നാണ് സുഹൃത്തുക്കൾ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചത് എന്നും പീഡനം തുടർന്നു എന്നും പരാതിയുണ്ട്
തൃശൂർ: പുന്നയൂർക്കുളത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ കഞ്ചാവ് വിൽപ്പനക്കാരനായ പിതാവിൻറെ സുഹൃത്തുക്കൾ കൂട്ട ബലാൽസംഗത്തിനിരയാക്കി എന്ന് കേസ്. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് വീട്ടിലെത്താറുള്ള പിതാവിൻറെ സുഹൃത്തുക്കളാണ് മകളെ ബലാൽസംഗത്തിന് ഇരയാക്കിയത്.
വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിതിയിലാണ് നാടിനെ ഞെട്ടിച്ച കുറ്റകൃത്യം രണ്ടുമാസം മുൻപ് നടന്നത് എന്ന പരാതി ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തു എന്നും രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട് എന്നാണ് പോലീസ് പറയുന്നത്.
മാതാവിനോട് കുട്ടി വിവരം അറിയിച്ചിരുന്നുവെങ്കിലും വിവരം അവർ പോലീസിൽ അറിയിച്ചില്ല.
കഞ്ചാവ് വില്പനക്കാരനായ അച്ഛൻ ഒരു കേസിൽ അകപ്പെട്ടതിനെ തുടർന്ന് അച്ഛനെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കുവാൻ അമ്മ പോകുന്ന സമയത്ത് ഈ വിവരം സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
വീട്ടിൽ ആരുമില്ല എന്ന് അറിഞ്ഞതിനെ തുടർന്നാണ് സുഹൃത്തുക്കൾ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചത് എന്നും പീഡനം തുടർന്നു എന്നും പരാതിയുണ്ട്.
സംഭവം നടന്ന് രണ്ട് മാസത്തിനുശേഷം സ്കൂളിലെ അധ്യാപികയോട് ആണ് പ്ലസ് ടു വിദ്യാർത്ഥിനി പീഡന വിവരം വെളിപ്പെടുത്തിയത്. അങ്ങനെയാണ് ചൈൽഡ് ലൈനിന് മുന്നിലും പോലീസിലും പരാതി എത്തുന്നത്.
മാനസികമായി ആകെ തളർന്ന പെൺകുട്ടി ഇപ്പോൾ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്.
വിവരം മറച്ചുവെച്ച മാതാപിതാക്കൾക്കെതിരെ പോലീസ് നടപടിയെടുക്കും.കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന വിവരവും കുട്ടിയിൽ നിന്ന് ചോദിച്ചറിയുമെന്ന് പോലീസ് പറഞ്ഞു.
ഗുരുവായൂർ എസിപി കെ.ജി. സുരേഷാണ് കേസ് അന്വേഷണം നടത്തുന്നത്.