ഇരിങ്ങാലക്കുട : ഓട്ടിസത്തിൻ്റെ പരിമിതികൾ കടന്ന് നിപ്മറിലെ പൂജാ രമേശിന്റെ സംഗീതക്കച്ചേരി. സംഗീത സപര്യയ്ക്ക് പരിധികളില്ലെന്നു തെളിയിക്കുകയായിരുന്നു പൂജ രമേശ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ തഞ്ചാവൂർ കേന്ദ്രമായ സൗത്ത് സോൺ കൾച്ചറൽ സെന്ററും നിപ്മറും സംയുക്തമായാണ് പൂജാരമേശിന്റെ സംഗീതക്കച്ചേരി സംഘടിപ്പിച്ചത്. ഡോ. ആർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.
ഓട്ടിസത്തിൻ്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ്
