തൃശൂര്‍: കത്തുന്നവെയില്‍ കൂസാതെ കാത്തു നിന്ന ആയിരങ്ങള്‍ സാക്ഷി. കൊമ്പന്‍ എറണാകുളം ശിവകുമാര്‍ വടക്കു ന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുര നട തുറന്നിട്ട് തൃശൂര്‍ പൂരം വിളംബരം ചെയ്തു. രാവിലെ എട്ട് മണിയോടെ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുരനട തുറന്നിട്ടു, രാവിലെ എട്ട് മണിയോടെ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ കുറ്റൂര്‍ നെയ്തലക്കാവില്‍നിന്ന് ഭഗവതിയുടെ തിടമ്പേറ്റി വടക്കുന്നാഥക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
ഷൊര്‍ണൂര്‍ റോഡ് വഴി എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാന ത്തെത്തിയതോടെ കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം തുടങ്ങി. തുടര്‍ന്ന് എഴുന്നള്ളിപ്പ്
പടിഞ്ഞാറെനടവഴി വടക്കുന്നാഥ ക്ഷേത്രത്തിനകത്തു കടന്ന് തെക്കേഗോപുരനടയിലേക്കു വന്ന് ഗോപുരവാതില്‍ തുറന്നിട്ടു. വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാടു തറയില്‍ പ്രവേശിച്ച ശേഷം മൂന്നുതവണ ശംഖനാദം മുഴക്കി. ഇതോടെ പൂരവിളംബരം ചടങ്ങ് പൂര്‍ണമായി.