Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അഞ്ചു മയക്കുവെടികളിൽ അരിക്കൊമ്പൻ മയങ്ങി …. പൂർണ്ണമായും ദൗത്യസംഘത്തിന്റെ നിയന്ത്രണത്തിൽ

ഇടുക്കിക്ക് പുറത്തേക്ക് മാറ്റുമെന്ന് വനമന്ത്രി. എന്നാൽ സമയം വൈകിയതിനാൽ പെരിയാർ വന്യജീവി സങ്കേതത്തിൽ തന്നെ വിട്ടയക്കാൻ സാധ്യത…

ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ ഭീതി വിതച്ച  അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യം വിജയത്തിലേക്ക്്.  അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. മയക്കുവെടിയേറ്റ ആന മയങ്ങിത്തുടങ്ങി. ബൂസ്റ്റര്‍ ഡോസിലാണ് അരിക്കൊമ്പന്‍ മയങ്ങിയത്. ഉദ്യോഗസ്ഥര്‍ അരിക്കൊമ്പന്റെ അരികില്‍ എത്തി. കുങ്കിയാനകളും അടുത്തെത്തി. 11.55ന്ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂര്‍ത്തിയാക്കിയത്. ആനക്ക് മയക്കുവെടിയേറ്റ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമാണ്.

വെടിയേറ്റത്് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആനയെ കൊണ്ടുപോകാനുള്ള അനിമല്‍ ആംബുലന്‍സ് സ്ഥലത്തേക്ക് പുറപ്പെട്ടു. ആന നില്‍ക്കുന്ന സ്ഥലത്തേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി ജെ.സി.ബികളും എത്തിച്ചു. ചൂടുള്ള സമയമായതിനാല്‍ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ച് തുടങ്ങി. സജീകരിച്ച് നിര്‍ത്തിയ കുങ്കിയാനകളെ ഉപയോഗിച്ചാകും ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് തള്ളിക്കയറ്റുക.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടില്‍ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കി സിമന്റ് പാലത്തിന് അടുത്തേക്ക് എത്തിച്ചാണ് വെടിവെച്ചത്.

Leave a Comment

Your email address will not be published. Required fields are marked *