കോട്ടയം: പ്രമുഖ ചലച്ചിത്ര താരം പ്രേംകുമാര്‍ കോണ്‍ഗ്രസ് അനുകൂല സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ വേദിയില്‍ മുഖ്യാതിഥിയായി എത്തുന്നു. നാളെ വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്കാര സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ പങ്കെടുക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ ഉദ്ഘാടകനായെത്തുന്ന ചടങ്ങിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കുക.
ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് പ്രേംകുമാര്‍ സിപിഎം നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
















