തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥനാര്‍ത്ഥിയായി മുന്‍മേയറും കോണ്‍ഗ്രസ് നേതാവുമായ രാജന്‍.ജെ.പല്ലനെ മത്സരിപ്പിക്കാന്‍ ധാരണയായെന്നറിയുന്നു. കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായിരുന്നു രാജന്‍ പല്ലന്‍.
തൃശൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐയിലെ ആലങ്കോട് ലീലാകൃഷ്ണനും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പത്മജാ വേണുഗോപാലും മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്. ആലങ്കോട് ലീലാകൃഷ്ണന്‍ കഴിഞ്ഞ രണ്ട് ദിവസമായി സജീവമായി പ്രചാരണരംഗത്തുണ്ട്. സിപിഐയിലെ പി.ബാലചന്ദ്രനാണ് തൃശൂര്‍ എംഎല്‍എ. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ പത്മജാ വേണുഗോപാലിനെയാണ് ബാലചന്ദ്രന്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി തൃശൂര്‍ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പ്: തൃശൂരില്‍ ചിത്രം തെളിഞ്ഞു, രാജന്‍ പല്ലന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി















