Newsskerala

ജി സുധാകരന്‍ സിപിഎം വിട്ടു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: മുന്‍മന്ത്രിയും സിപിഎമ്മിലെ മുതിര്‍ന്ന നേതാവുമായ ജി.സുധാകരന്‍ സിപിഎം വിട്ടു. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്  ജി സുധാകരന്‍. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ആലപ്പുഴയിലെ മുതിര്‍ന്ന സിപിഎം അംഗമായിരുന്ന ജി സുധാകരന്‍ 60 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരുടെയും പിന്തുണ തേടില്ലെന്നും മത്സരം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഇനി സ്വതന്ത്ര നിലപാടായിരിക്കുമെന്നും ഒരിടത്തും പ്രസംഗിക്കാന്‍ പോകില്ലെന്നും സുധാകരന്‍ നിലപാട് വ്യക്തമാക്കി. തന്നെക്കുറിച്ച് വിവിധ വാര്‍ത്തകള്‍ പുറത്തുവരുന്നുവെന്നും താന്‍ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും  ജി സുധാകരന്‍ പറഞ്ഞു. ഒരു പ്രതിപക്ഷ പാര്‍ട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോള്‍ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങള്‍ മാത്രമാണെന്നും ജി സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *