തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9.45-ഓടെയാണ് സംഭവം. തമിഴ്നാട് പോലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തൃശൂര്‍ നഗരത്തില്‍ പോലീസ് വ്യാപക പരിശോധന നടത്തുകയാണ്. നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയാണിയാള്‍.
കേരളത്തിലും തമിഴ്നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണ്. ഇത്തരത്തില്‍ ഒരു കേസിന്റെ ആവശ്യത്തിനായി തമിഴ്നാട് പോലീസിന് കൈമാറിയതായിരുന്നു. തിരിച്ച് വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ ജയിലിനടുത്തുവെച്ച് ഇയാള്‍ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പോലീസ് വാഹനം നിര്‍ത്തിയപ്പോള്‍ പോലീസിനെ വെട്ടിച്ച് അടുത്തുള്ള മതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു



















