Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി സ്വകാര്യ ബസ് സമരം,

വിജയമെന്ന്  ഉടമകള്‍, കൂലി മുടങ്ങിയതില്‍ നീരസമറിയിച്ച് ബസ് തൊഴിലാളികള്‍

തൃശൂര്‍: വിവിധ ആവശ്യങ്ങള്‍  ഉന്നയിച്ചുള്ള സ്വകാര്യ ബസ് സമരത്തില്‍ ജനം വലഞ്ഞു. യാത്രക്കാരെ ദുരിതത്തിലാക്കിയ സമരം വിജയമെന്ന അവകാശവാദവുമായി ബസ് ഉടമകള്‍. അതേസമയം ഒരു ദിവസത്തെ പണിമുടക്കില്‍ ഒരു ദിവസത്തെ കൂലി നഷ്ടമായതിന്റെ നീരസത്തിലാണ് ബസ് തൊഴിലാളികള്‍. ഒരു ദിവസത്തെ സമരം കൊണ്ട് എന്താണ് നേടിയതെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്. ബസ് ഉടമകള്‍ക്ക് ഒരു ദിവസം ബസ് സര്‍വീസ് നിര്‍ത്തിവെച്ചാലും നഷ്ടമൊന്നുമില്ല.  തങ്ങള്‍ക്ക് നഷ്ടമാകുന്നത് ഒരു ദിവസത്തെ വേതനമാണെന്ന് തൊഴിലാളികള്‍ പറയുന്നു.
തൃശൂര്‍ -കാഞ്ഞാണി -തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന കിരണ്‍ മോട്ടോഴ്‌സ് അടക്കം ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി.കിരണ്‍ മോട്ടോഴ്‌സിന്റെ 17 ബസുകളും സര്‍വീസ് നടത്തി. ഗുരുവായൂര്‍, ഇരിങ്ങാലക്കുട, മെഡിക്കല്‍ കോളേജ്, തൃപ്രയാര്‍ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി  ബസുകള്‍ അധിക സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് കൂട്ടുക, 140 കിലോ മീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക്് ദീര്‍ഘദൂര പെര്‍മിറ്റ് നല്‍കുക, സീറ്റ് ബെല്‍റ്റും, ക്യാമറയും നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.  ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ബസുടമകളുടെ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *