തിരുവനന്തപുരം: അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ പോലീസിനെ വിമര്‍ശിച്ച് രംഗത്ത്. പോലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. കോടതിയില്‍ പോലീസ് പച്ചക്കള്ളമാണ് പറഞ്ഞത്.
മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരമാണെന്നും രാഹുല്‍ പറഞ്ഞു. കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും പോലീസ് വിലക്കിയെങ്കിലും വാഹനത്തിലിരുന്ന് തന്റെ നിലപാട് രാഹുല്‍ വിളിച്ചു പറയുകയായിരുന്നു.
14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്ത രാഹുല്‍ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലില്‍ എത്തിക്കും.















