ആനക്കമ്പക്കാരുടെ ഹരമായ രാമന്‍ തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് പൂരം ആയിരങ്ങള്‍ക്ക് ആവേശമായി
തൃശൂര്‍: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്‍മാരില്‍ മുമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉത്സവപ്പറമ്പിലേക്ക്. പേരാമംഗലം തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റി. മൂന്നാനപ്പുറത്തായിരുന്നു എഴുന്നള്ളിപ്പ്.
ഗജകേസരി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. തിടമ്പേറ്റിയെത്തിയ രാമനെ ഹര്‍ഷാരവങ്ങളോടെയാണ് ജനം വരവേറ്റത്. കേരളത്തിലെ ഏറ്റവും ലക്ഷണമൊത്ത കൊമ്പനെ മൊബൈലില്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനും വന്‍ തിരക്കായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുകാരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലെ പ്രധാന ഉത്സവങ്ങളിലൊക്കെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.