Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് കലാസൃഷ്ടികളിലൂടെ പ്രതികരണം

ത്യശൂർ : ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കലാസൃഷ്ടികളിലൂടെ പ്രതികരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ.

കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ലളിതകലാ അക്കാദമിയിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.

വനനശീകരണവും പരമ്പരാഗത ജലസ്രോതസുകൾക്കുനേരെയുള്ള കടന്ന്കയറ്റവും ചിത്രങ്ങൾക്ക് വിഷയമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാരീരിക വെല്ലുവിളികൾ നേരിടുന്ന അസാധാരണ പ്രതിഭയുള്ള കലാകാരന്മാരാണ് ചിത്രങ്ങൾ വരച്ചത് എന്ന പ്രത്യേകതയും പ്രദർശനത്തിനുണ്ട് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് എക്കോസ് ഓഫ് ദി വാമിംഗ് വേൾഡ് എന്ന പേരിലുള്ള പ്രദർശനത്തിൽ നൂറോളം ചിത്രകാരൻമാരുടെ 120 ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗുരുവായൂപ്പ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പൽ ഡോ കെ.യു. കൃഷ്‌ണകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *